മനുഷ്യന്റെ
വികാസം പരിണാമത്തിന്റെ ഭാഗമായി "ആവാം" എന്നു പറയുന്നിടത്താണ് ശാസ്ത്രം,
ദൈവം സൃഷ്ടിച്ചത് "ആണ്" എന്നു ശഠിക്കുന്ന അന്ധവിശ്വാസവുമായി അടിസ്ഥാനപരമായി
വ്യത്യാസപ്പെടുന്നത്. ലഭിച്ചതും ലഭിച്ചു കൊണ്ടിരിക്കുന്നതുമായ തെളിവുകളുടെ
അടിസ്ഥാനത്തിലാണ് പരിണാമം വിശദീകരിക്കപ്പെടുന്നത്. നാളെ ഒരു വലിയ
കണ്ടുപിടുത്തം ഇതിനെയൊക്കെ ഖണ്ഡിച്ചുകൊണ്ട് വന്നാല്‍ അതിനെ ശാസ്ത്രലോകം
സ്വീകരിക്കും, ഡാര്വിന് പറഞ്ഞു എന്ന് പറഞ്ഞു പരിണാമത്തെത്തന്നെ കെട്ടിപ്പിടിച്ചു കിടക്കില്ല.
പക്ഷേ, "ദൈവദത്തമായ വചനങ്ങള്‍, ലോകാവസാനം വരെ ജീവിക്കാനുള്ള രീതികള്‍" എന്നതൊക്കെ അംഗീകരിക്കണമെങ്കില്‍ ഈ മനുഷ്യന് ഈ ലോകത്തില്‍ വേണ്ട എല്ലാ ജ്ഞാനവും, വൈദ്യമുള്പ്പെടെ എല്ലാം തന്നെ, ആ ദൈവവചനങ്ങളില്‍ ഉണ്ടാവണം, ലോകത്തെ സകല പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരങ്ങള്‍ അതില്‍ കാണണം. അതിനു വേണ്ടിയാണ് മനുഷ്യന് ബുദ്ധി തന്നത് എന്നാണ് മറുപടിയെങ്കില്‍, അതേ ബുദ്ധി വെച്ചാണ് മനുഷ്യന് യുക്തിചിന്ത വികസിപ്പിച്ചതെന്നു കൂടി മനസ്സിലാക്കണം.
മനുഷ്യന് അവന്റെ കഠിനവും നിരന്തരവുമായ നിരീക്ഷണപാടവങ്ങളിലൂടെ കണ്ടെത്തി വികസിപ്പിക്കുന്ന ആശയങ്ങളുടെയും നേട്ടങ്ങളുടെയും പിതൃത്വപീഠം അലങ്കരിക്കാന്‍ മാത്രമുള്ള സര്‍വ്വജ്ഞനായ ദൈവമെന്ന കാഴ്ചപ്പാട് ഗോത്രരീതിയാണ്. We are way ahead of that.

2 comments:
അനന്തമജ്ഞാതം
ശാസ്ത്രോം പരിണാമോം ഒക്കെ ശരിതന്നെ. പക്ഷെ ഒക്കെ ആ ഒരാൾ സൃഷ്ടിച്ചതു തന്നെ.എന്താ സംശയമുണ്ടോ. അല്ലെങ്കിൽ എങ്ങനാ അനിയങ്കുട്ടി ഉണ്ടായതെന്നാ വിചാരം
Post a Comment