കുറച്ചു കാലമായി രാഷ്ട്രീയകാര്യങ്ങളിലുള്ള മാധ്യമങ്ങളുടെ സമീപനമാണ് ഈ പോസ്റ്റിനുള്ള പ്രചോദനം. നേരിട്ടു വിഷയത്തിലേക്കു കടക്കാം. പൊതുവെ എല്ലാ മാധ്യമങ്ങളും വാര്‍ത്തകളുടെ സത്ത, അവയുടെ സാധുത, അവയുടെ പ്രാധാന്യം ഇതൊന്നും തന്നെ വിഷയമാക്കാതെയോ അല്ലെങ്കില്‍ മനഃപൂര്വം അറിയാതെ നടിച്ചു കൊണ്ടോ ആണ് അവ പ്രസിദ്ധീകരിക്കുന്നത്. പ്രധാനമായും ഇതു ശ്രദ്ധയില്‍പ്പെടുന്നത് സര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി, മൂന്നാര്‍ നടപടികളോടുള്ള മാധ്യമനിലപാടാണ്. പല മാധ്യമങ്ങളും, (പത്രം ഒന്നു മാത്രമേ വായിക്കാന്‍ സമയമുള്ളൂ എന്നതിനാല്‍ ചാനലുകളെയാണ് മുഖ്യമായും ഉദ്ദേശിച്ചിട്ടുള്ളത്)
ചില ഉദാഹരണങ്ങള്‍:
20-05-07 വൈകീട്ടത്തെ മുന്‍ഷിയില്‍ ഏഷ്യാനെറ്റ് ഉള്‍പ്പെടെ ഒട്ടു മിക്ക ചാനലുകളും മാതൃഭൂമി പത്രവും വി.എസ്സിന്റെയും പിണറായിയുടെയും അഭിപ്രായപ്രകടനങ്ങളെ വളരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചത്. പിണറായി പയ്യാമ്പലത്തു പറഞ്ഞത്, "സര്‍ക്കാരിന്റെ നടപടികളെല്ലാം തന്നെ എല്‍.ഡി.എഫിന്റെ തീരുമാനങ്ങളാണെന്നാന്. അതു തന്നെയാണ് വീയെസ്സും മറ്റൊരിടത്തു പറഞ്ഞത്. എന്നാല്‍ ഇതു രണ്ടും ഒരേ വാര്‍ത്തശകലത്തില്‍ റിപോര്‍ട്ട് ചെയ്ത ആള്‍ക്കു മാത്രം "ക്രെഡിറ്റിന്റെ പേരില്‍ ഭിന്നത" എന്നു തോന്നാന്‍ കാരണമെന്താണെന്നു മനസ്സിലായില്ല. വീയെസ്സും പിണറായിയും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായാലും പരസ്യമായി ഒരു യുദ്ധമൊന്നും നടന്നിട്ടില്ല. മറിച്ച്, സംഘടനയില്‍ ചര്‍ച്ച ചെയ്തെടുത്ത തീരുമാനമാണ് നടപ്പിലാവുന്നത്. അഭിപ്രായം ആരു പറയുന്നു എന്നതിനേക്കാള്‍ സംഘടന എന്തു തീരുമാനിക്കുന്നു എന്നതിനാണ് പ്രാധാന്യം എന്ന് യഥാര്‍ത്ഥ സംഘടനബോധം എന്തെന്ന് അറിയുനവര്‍ക്കല്ലേ മനസ്സിലാവൂ. ഇനി മറിച്ചു ചിന്തിക്കുന്നവര്‍ക്കു വേണ്ടിയാണ് അത്തരം വാര്‍ത്തകളെങ്കില്‍, ഞാനിതു പറഞ്ഞിട്ടില്ല. :)
വീയെസ്സിനെയും പിണറായിയെയും രണ്ടു ധ്രുവങ്ങളിലാക്കി ചിത്രീകരിക്കുന്നവരുടെ താല്‍പര്യങ്ങള്‍ വളരെ വ്യക്തമാണ്. പാര്‍ട്ടി എടുക്കുന്ന ശരിയും ധീരവുമായ തീരുമാനങ്ങളെ വീയെസ്സിന്റെ മാത്രം ക്രെഡിറ്റായി വരച്ചു കാട്ടുകയും പിണറായിയെയും മറ്റു നേതാക്കളെയും വീയെസ്സ് വിരോധികള്‍ അഥവ നാടിന്റെ നന്മയ്ക്കു വിഘാതം നില്‍ക്കുന്നവരെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്യുക. പക്ഷേ, ഇതൊരു വെറും ബാലിശമായ ശ്രമമാണ്, ഒരു യഥാര്‍ത്ഥ പൌരനും ആരുടെ തീരുമാനമാന് നടപ്പിലാവുന്നത് എന്നതിനേക്കാള്‍ എന്താണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത് എന്നാണ് ചിന്തിക്കുക, അല്ലെങ്കില്‍ ചിന്തിക്കേണ്ടത്. അവന്റെ അഭിപ്രായരൂപീകരണവും അതിനെ ആശ്രയിച്ചായിരിക്കണം. വീയെസ്സിന്റെ നയങ്ങളോട് എന്നും പിണറായിയും മറ്റു നേതാക്കളും എതിര്‍ക്കുകയാണെങ്കില്‍ കേരളം കണ്ട ഏറ്റവും കരുത്തരായ മുഖ്യമന്ത്രിമാരില്‍ ഒരാളായ വീയെസ്സ് ആ പണി അവസാനിപ്പിച്ച് എന്നേ കുടുംബത്തു പോയി വിശ്രമിച്ചേനെ. വീയെസ്സ് നട്ടെല്ലുള്ളവനാണ്. അതിന്റെ അര്‍ഥം പാര്‍ട്ടിയിലെ മറ്റു നേതാക്കന്‍മാര്‍ക്കതില്ല എന്നല്ല. എന്തൊക്കെ പറഞ്ഞാലും ഒരാള്‍ക്കല്ലേ മുഖ്യമന്ത്രി ആകാന്‍ പറ്റൂ. :)
മാധ്യമസമീപനത്തെക്കുറിച്ചു ഒരു അഭിപ്രായം:
നാടിന്റെ ശരിയായ പ്രശ്നങ്ങളേക്കാള്‍ അനാവശ്യവിവാദങ്ങളെ ഊതിപ്പെരുപ്പിക്കുന്ന പുതിയ മാധ്യമസംസ്കാരം ദയവായി വളര്‍ത്താതിരിക്കുക. മനസ്സു കൊണ്ട് സ്വന്തം നാടിനെ അതിയായി സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവര്‍ക്കു വളരെ അരോചകമായിട്ടാണ് ഇത്തരം സമീപനങ്ങള്‍ അനുഭവപ്പെടുന്നത്. സ്മാര്‍ട്ട് സിറ്റി ആരു കോണ്ടു വന്നു എന്നതിനേക്കാള്‍, അത് ശരിയായ രീതിയില്‍ "വന്നോ" എന്നാണ് ഞങ്ങള്‍ നോക്കുന്നത്. ദയവായി ആ സത്യം കണ്ടില്ലെന്നു നടിക്കരുത്. മാധ്യമങ്ങള്‍ സ്വന്തം അജണ്ട വെച്ചു പെരുമാറണ്ട. അതു വളരെ വ്യക്തവും ബോറുമാണ്.
Monday, May 21, 2007
Subscribe to:
Posts (Atom)