Saturday, June 26, 2010

ഹാപ്പി ഹര്‍ത്താല്‍ പോലും...


ഇന്ന് പല തവണ കിട്ടിയ ഒരു SMS ഇങ്ങനെയായിരുന്നു...

"
ത്യാഗത്തിന്റെയും നെടുവീര്‍പ്പിന്റെയും യാതനകളുടെയും മറൊരു അവസരം കൂടി... മലയാളികളുടെ ദേശീയോല്‍സവം ഇതാ വീണ്ടും വരവായി... വിഷ് യൂ അനദര്‍ ഹാപ്പി ഹര്‍ത്താല്‍..."

എല്ലാത്തിനും ഞാന്‍ മറുപടി അയച്ചു...

"
ത്യാഗത്തിന്റെയും നെടുവീര്‍പ്പിന്റെയും യാതനകളുടെയും മറൊരു അവസരം കൂടി. ഇന്ത്യാക്കാരുടെ ദേശീയോല്‍സവം ഇതാ വീണ്ടും വരവായി... വിഷ് യൂ അനദര്‍ ഹാപ്പി പെട്രോള്‍ പ്രൈസ്‌ ഹൈക്..."

എട്ടാം തവണയും വില കൂട്ടിയ സര്‍ക്കാരിന് അഭിവാദ്യങ്ങള്‍...

Its so weird that people are worried about the wrong problem....!!!


16 comments:

അനിയന്‍കുട്ടി | aniyankutti said...

യഥാര്‍ത്ഥപ്രശ്നങ്ങളെപറ്റി പലരും ചിന്തിക്കുക പോലും ചെയ്യാത്തത് എനിക്ക് വളരേ വിചിത്രമായി തോന്നുന്നു...

ആദിത്യ് കെ എന്‍ said...

വിലക്കയറ്റം ഒരു പ്രശ്നം തന്നെയാണ്...പക്ഷെ അതിലും വലിയ പ്രശ്നമാണ്‌ ഹര്‍ത്താല്‍.

ജനങ്ങളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ നടത്തുന്നത്...അവരുടെ വലിപ്പം കാട്ടാന്‍ വേണ്ടി മാത്രമാണ്.

Anonymous said...

"Its so weird that people are worried about the wrong problem....!!!"- Then what's the real problem aniyankutty?
i hv gone thru 3-4 previous posts also...writing style is good...

അനിയന്‍കുട്ടി | aniyankutti said...

വിലക്കയറ്റത്തെക്കാള്‍ വലിയ പ്രശ്നമാണോ ഹര്‍ത്താല്‍? എനിക്ക് തോന്നുന്നില്ല.

ഹര്‍ത്താലിനെ ന്യായീകരിക്കുകയല്ല, പക്ഷെ അതൊരു പ്രതിഷേധമാണ്... പ്രതിഷേധമാണ് ന്യായീകരിക്കപ്പെടെണ്ടതും, പിന്തുണക്കപ്പെടെണ്ടതും എന്ന് വിശ്വസിക്കുന്നത് കൊണ്ടാണ് പോസ്റ്റ്‌ ഇട്ടത്...

അനിയന്‍കുട്ടി | aniyankutti said...

മൈത്രേയി, പെട്രോള്‍ വില വര്‍ധന എന്ന "ചെറിയ, ഹര്‍ത്താല്‍-നേക്കാള്‍ വളരെ ചെറിയ" പ്രശ്നം കണ്ടില്ലെന്നുണ്ടോ? :)

Manoj മനോജ് said...

ഹര്‍ത്താലിനെതിരെയുള്ള ഹാലിളക്കം മനസ്സിലെ യഥാര്‍ത്ഥ വികാരം മറച്ച് വെയ്ക്കുന്ന കേരളീയ സമൂഹത്തിന്റെ മറ്റൊരു മുഖം മാത്രം....

വാഹനങ്ങള്‍ നിരത്തിലിറക്കാതെ ജനങ്ങളാണ് പ്രതിഷേധിക്കേണ്ടത്. ചില രാഷ്ട്രീയ നേതാക്കളുടെ പോക്കറ്റ് നിറയ്ക്കുവാന്‍ കമ്പനികളെ കൂട്ടുപിടിക്കുന്ന പകല്‍ മാന്യന്മാര്‍ക്കെതിരെ ജനങ്ങള്‍ എന്ന് പ്രതിഷേധിക്കുന്നോ അന്നേ ഇത്തരക്കാരുടെ കണ്ണ് തുറക്കൂ.

ഇനി ഹര്‍ത്താല്‍ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കില്‍ അതാകുമായിരുന്നു വാര്‍ത്ത. ജനങ്ങളുടെ കഷ്ടതയ്ക്കെതിരെ കണ്ണടച്ചു എന്നായിരിക്കും പിന്നെ കേള്‍ക്കേണ്ടി വരിക.

വിലകയറ്റത്തേക്കാല്‍ വലുതാണത്രേ ഹര്‍ത്താല്‍ പ്രശ്നം :P

Anonymous said...

"മൈത്രേയി, പെട്രോള്‍ വില വര്‍ധന എന്ന "ചെറിയ, ഹര്‍ത്താല്‍-നേക്കാള്‍ വളരെ ചെറിയ" പ്രശ്നം കണ്ടില്ലെന്നുണ്ടോ?
:)"

ഇല്ലില്ല.... പെട്രോള്‍ വില വര്‍ദ്ധന വലിയ പ്രശ്‌നം തന്നെയാണ്. അതോടനുബന്ധിച്ച് ഇനി ഉണ്ടാകാനിരിക്കുന്ന വന്‍വലിയക്കയറ്റവും കാണാതിരിക്കാനാവില്ല. പക്ഷേ ഹര്‍ത്താല്‍ കൊണ്ട് അതിനൊരു പരിഹാരമാകുമോ സുഹൃത്തേ? ഇതിനു മുന്‍പും എത്രയോ വില കൂട്ടിയിട്ടുണ്ട്. പലതിനും ഹര്‍ത്താല്‍ നടത്തിയിട്ടുമുണ്ട്. എന്നിട്ട് എന്തെങ്കിലും പ്രയോജനമുണ്ടായിട്ടുണ്ടോ? ഇന്നത്തെ ഹര്‍ത്താല്‍ പ്രതിഷേധം കൊണ്ട് വില താഴുമോ? വിലക്കയറ്റം മാറ്റാന്‍ എന്താണു വഴി? ഇതിനൊന്നും ഉത്തരമില്ല....തര്‍ക്കമല്ല....ഈ വിഷ്യസ് സര്‍ക്കിളില്‍ നിന്ന് രക്ഷ എവിടെ...?

അനിയന്‍കുട്ടി | aniyankutti said...

ശരി തന്നെ. എന്ന് കരുതി പ്രതിഷേധിക്കാതിരിക്കുന്നതാണോ ഉത്തമം? ആരെങ്കിലും പ്രതിഷേധിക്കുമ്പോള്‍ അതിനെ കരി വാരി തേച്ചു ചുമ്മാ വീട്ടിലിരിക്കുന്നതാണോ ശരി? അല്ല എന്ന് തോന്നുന്നത് കൊണ്ടാണ് ഇപ്പോഴും ഇത് പറയുന്നത്? പ്രതിഷേധങ്ങള്‍ക്ക്‌ പിന്തുണ ആവശ്യമല്ലേ? അപ്പോഴല്ലേ അവ വിജയിക്കുന്നത്? ഇന്ന് നാം ഹര്‍ത്താല്‍-നെതിരെയാണ് സംസാരിക്കുന്നതെങ്കില്‍ നമ്മുടെ യഥാര്‍ത്ഥ പ്രശ്നം മറഞ്ഞു പോവില്ലേ? അതല്ലേ നാം ചെയ്യുന്ന തെറ്റ്‌?

chithrakaran:ചിത്രകാരന്‍ said...

ഹാപ്പി ഹര്‍ത്താല്‍ !!!

പരദേശി said...

ഇത്രയും കാലം കാക്കതൊള്ളായിരം ഹര്‍ത്താലുകള്‍ നടത്തിയിട്ട് എന്തെങ്ങിലും പ്രയോജനം ഉണ്ടായോ?
അവധിയാഘോഷിച്ചു വീട്ടിലിരിക്കുന്നതാണോ പ്രതിക്ഷേധം? അഥവാ പ്രതിക്ഷേധിക്കനമെങ്ങില്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നവ്ര്‍ക്കെതിരെയല്ലേ ചെയ്യേണ്ടത്? അല്ലാതെ സാധാരണക്കാരനെ ബുദ്ധിമുട്ടിച്ചല്ല. ഇതുണ്ടാക്കുന്ന കോടിക്കണക്കിനു രൂപയുടെ നഷ്ടം ആര് നികത്തും? വീട്ടിലിരുന്നു മൂന്നു നേരവും ഉരുട്ടിവിഴുങ്ങുന്നവര്‍ക്കും കവലയില്‍ നിന്നി പ്രസംഗിക്കുന്നവര്‍ക്കും അന്നേ ദിവസം പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരാവുന്നവരുടെ , ഒരു കാലിച്ചായ പോലും കുടിക്കാന്‍ സാധിക്കാതവരുടെ വിഷമം മനസ്സിലാകുമോ?

കാക്കര kaakkara said...

ഹർത്താൽ എന്റെ ജന്മാവകാശമാണ്‌, എല്ലാ ഹർത്താലുകളും ജീവൻ കൊടുത്തും നിലനിർത്തും. സത്യം സത്യം സത്യം!

haari said...

അതെയതെ ഈ ഹര്‍ത്താല്‍ നടത്തുന്നതിനു പകരം മുഖ്യമന്ത്രി ഒരു ബ്ലോഗ്‌ തുടങ്ങി
വിലകയറ്റത്തിനെതിരെ ഒരു പോസ്റ്റിട്ടാല്‍ പോരായിരുന്നോ ?
എന്നാല്‍ എല്ലാ പ്രശ്നവും വളരെ സിമ്പിളായി പരിഹരിക്കാന്‍ പറ്റുമായിരുന്നു അല്ലെ ?
ഈ മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ ഒരു കാര്യം എപ്പോഴും ഇങ്ങനെയാ ... എന്താ ചെയ്യാ ല്ലേ ?
ബഹുമാനപെട്ട മുഖ്യമന്ത്രി (അല്ലെങ്കില്‍ പാര്‍ട്ടി) ഒന്ന് മനസിലാക്കണം നങ്ങള്‍ക്കിവിടെ വിലകയറ്റം ഒന്നും ഒരു പ്രശ്നവും അല്ല .
പക്ഷെ ഹര്‍ത്താല്‍ എന്ന് കേള്‍ക്കുമ്പോഴേ സര്‍ക്കാരിനു ഉണ്ടാകുന്ന കോടികളുടെ നഷ്ട്ടം മാത്രം ആണ് നങ്ങളുടെ മനസ്സില്‍ അതന്തെ
പാര്‍ട്ടിക്കാര്‍ തിരിച്ചറിയാതെ പോകുന്നു ? ഇത്രമാത്രം പ്രബുല്ധരായ ഒരു ജനതയെ ഭരിക്കാന്‍ കിട്ടുക എന്നത് തന്നെ മാര്‍ക്സിസ്റ്റു
പാര്‍ട്ടിയുടെ പുണ്യമാണെന്ന് നിങ്ങള്‍ മനസിലാക്കുക !!

അനിയന്‍കുട്ടി | aniyankutti said...

ഹാരി,

this is exactly what i meant! :)

Nasreen said...

അനിയന്ത്രിതമായ വിലക്കയറ്റം കൊണ്ടൊരുപക്ഷെ മൈത്രെയിയെ പോലുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ല. അവകാശങ്ങള്‍ സമരം ചെയ്ത് സര്‍ക്കാരിന്റെ കയ്യില്‍ നിന്നും വാങ്ങേണ്ട ഗതികേടുള്ള ജനവിഭാഗങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി അതിനനുസരിച്ച് പെരുമാറുന്നതാണ് ആരോഗ്യപരമായ രാഷ്ട്രീയം. വിലക്കയറ്റം നേരിടുന്നതിനോളം ബുദ്ധിമുട്ടില്ലല്ലോ ഒരു ദിവസത്തെ ഹര്‍ത്താല്? ഉവ്വോ?

. said...

ഹർത്താൽ നടത്തിയിട്ട് എന്നെങ്കിലും വില കുറഞ്ഞിട്ടൂണ്ടോ എന്നു ചില ഊളന്മാർ സ്ഥിരം ചോദിക്കുന്നത് കേൾക്കാം.
പ്രതിഷേധിക്കുന്നവർക്കൊപ്പം നിൽക്കാതെ, എന്നും സർക്കാരിനൊപ്പം നിന്ന് സമരക്കാരെ തെറി പറയും ഇക്കൂട്ടർ.
വില കുറക്കുന്നില്ലെങ്കിൽ അതിനുത്തരവാദി ഇവർ തന്നെയാണ്.

noufi said...

അടിമകളെപ്പറ്റി നീ കേട്ടിട്ടുണ്ടാ?

ഒണ്ടണ്ണാ..സിനിമേം കണ്ടിട്ടൊണ്ടണ്ണാ..

ലവരും നെന്നെപ്പോലെ യെട്ട് മണിക്കൂറുകളു തന്നെ ജ്വാലികളു ചെയ്തിരുന്നത്?

വെവരമില്ലാതെ സംസാരിക്കരുതണ്ണാ..അടിമകള്‍ക് സേവന വേതന വ്യവസ്ഥകളൊണ്ടാവുമോ അണ്ണാ..ലവരു അടിമകളല്ലേ.. ഇപ്പഴത്തെ സഹാക്കള്‍ക്ക് അപ്പോ ഇത്ര വിവരമേ ഉള്ളല്ലേ അണ്ണാ?

സ്ഥിരം ഡൈലോഗ് നിര്‍ത്തീട്ട് ച്വാദ്യത്തിനുത്തരം പറേടെയ്.. ഇപ്പ അടിമകളൊണ്ടാ?

ഇല്ലെന്ന് പറയാം അണ്ണാ..ചരിത്രം വല്യ പിടീല്ല..

http://marathalayan1.blogspot.com/2010/09/blog-post_06.html

 
ജാലകം